kuravilangad.com@gmail.com /09544982247

UZHAVOOR MAP

UZHAVOOR / ഉഴവൂര്‍ ഗ്രാമ പഞ്ചായത്ത്‌ അടിസ്ഥാന വിവരം

ഉഴവൂര്‍ ഗ്രാമ പഞ്ചായത്ത്‌
അടിസ്ഥാന വിവരം

ജില്ല : കോട്ടയം
ബ്ലോക്ക്‌ : ഉഴവൂര്‍
വിസ്‌തീര്‍ണ്ണം : 25.09
വാര്‍ഡുകളുടെ എണ്ണം : 12

ജനസംഖ്യ : 15338
പുരുഷന്‍മാര്‍ : 7781
സ്‌ത്രീകള്‍ : 7557
ജനസാന്ദ്രത : 611
സ്‌ത്രീ - പുരുഷ അനുപാതം : 971
മൊത്തം സാക്ഷരത : 95
സാക്ഷരത (പുരുഷന്‍മാര്‍) : 97
സാക്ഷരത (സ്‌ത്രീകള്‍) : 94

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പേര്‌ : മോളിലൂക്കാ

ഫോണ്‍ (ആപ്പീസ്‌) : 04822 240124
ഫോണ്‍ (വീട്‌) : 9746074272

ഗ്രാമ പഞ്ചായത്ത്‌ രൂപീകരിച്ച തീയതി/വര്‍ഷം 05-05-1905

വില്ലേജ്‌ : ഉഴവൂര്‍, മോനിപ്പള്ളി (ഭാഗികം)
താലൂക്ക്‌ : മീനച്ചില്‍
അസംബ്ലി മണ്ഡലം : പാലാ
പാര്‍ലിമെന്റ്‌ മണ്ഡലം : മൂവാറ്റുപുഴ

UZHAVOOR / ചരിത്രം

ചരിത്രം
പണ്ട്‌ വടക്കുംകൂര്‍ രാജാവിന്റെ വകയായിരുന്നു ഉഴവൂര്‍ ഗ്രാമം. മോനിപ്പള്ളി കൊച്ചി കരിങ്ങനം പള്ളി സ്വരൂപത്തിന്റെയും പൂമറ്റത്തില്‍ മേനോന്റെയും വകയായിരുന്നു. ബ്രാഹ്മണരും ക്ഷത്രിയരുമായിരുന്നു ഇവിടെ താമസിച്ചിരുന്നത്‌.

UZHAVOOR /

സ്ഥലനാമോല്‍പത്തി

ഉഴവുകാരുടെ( കൃഷിക്കാരുടെ) നാടായതിനാല്‍ ഉഴവൂര്‍ എന്ന പേര്‌ ഈ സ്ഥലത്തിനുണ്ടായി.

UZHAVOOR / സാമൂഹ്യ രാഷ്‌ട്രീയ സാംസ്‌ക്കാരിക പ്രസ്ഥാനങ്ങള്‍

സാമൂഹ്യ രാഷ്‌ട്രീയ സാംസ്‌ക്കാരിക പ്രസ്ഥാനങ്ങള്‍

രണ്ട്‌ എന്‍.എസ്‌.എസ്‌. കരയോഗങ്ങള്‍ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. നൂറുവര്‍ഷം മുമ്പ്‌ മോനിപ്പള്ളിയില്‍ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ സ്ഥാപിച്ചു. 1905 ല്‍ ഉഴവൂരില്‍ സെന്റ്‌ ജോവനാസ്‌ സ്‌കൂളും 1913 ല്‍ ഉഴവൂരില്‍ ഒരു കന്യാസ്‌ത്രീ മഠവും സ്ഥാപിക്കപ്പെട്ടു. 1946 സര്‍ക്കാര്‍ ആശുപത്രിയും 1954 ല്‍ ഉഴവൂര്‍ വികസന ബ്ലോക്കും സ്ഥാപിതമായി. 1964 ലെ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജിന്റെ രൂപീകരണം ഉഴവൂരിന്റെ സാംസ്‌കാരിക ചരിത്രം തിരുത്തിയെഴുതി.

UZHAVOOR / വാണിജ്യ-ഗതാഗത പ്രാധാന്യം

വാണിജ്യ-ഗതാഗത പ്രാധാന്യം

കേരളത്തിലെ പ്രധാന മലഞ്ചരക്ക്‌ ഉല്‌പാദനകേന്ദ്രവും വിപണിയുമാണ്‌ മോനിപ്പള്ളി. രാജാകേശവദാസന്‍ ടിപ്പുവിനെതിരെ പട നയിച്ചത്‌ മരങ്ങാട്ടു പിള്ളി ഉഴവൂര്‍ -കൂത്താട്ടുകുളം വഴിയായിരുന്നു. എം. സി. റോഡ്‌ ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നു.

UZHAVOOR / പഞ്ചായത്ത്‌ രൂപീകരണം/ആദ്യകാല ഭരണസമിതികള്‍

പഞ്ചായത്ത്‌ രൂപീകരണം/ആദ്യകാല ഭരണസമിതികള്‍

1952 ല്‍ തിരുകൊച്ചി നിയമസഭാപഞ്ചായത്ത്‌ ആക്‌ട്‌ പ്രകാരം ഉഴവൂര്‍ പഞ്ചായത്ത്‌ നിലവില്‍ വന്നു. പി.കെ. ഗോവിന്ദപ്പിള്ളയായിരുന്നു ആദ്യത്തെ പ്രസിഡന്റ്‌. മുന്‍ രാഷ്‌ട്രപതി കെ.ആര്‍. നാരായണന്റെ ജന്മസ്ഥലം ഇവിടെയാണ്‌.

UZHAVOOR / ഭൂപ്രകൃതി

ഭൂപ്രകൃതി

ഈ പഞ്ചായത്തിനെ കുന്നിന്‍ പ്രദേശങ്ങള്‍, ചെരിഞ്ഞ പ്രദേശങ്ങള്‍, താഴ്‌വരകള്‍ എന്നിങ്ങനെ തരംതിരിക്കാം.

UZHAVOOR / ആരാധനാലയങ്ങള്‍/തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

ആരാധനാലയങ്ങള്‍/തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

കരുനെച്ചിക്ഷേത്രം, ഉഴുവൂര്‍ ശാസ്‌താംകുളം ക്ഷേത്രം, അരീക്കര ശിവക്ഷേത്രം, മോനിപ്പള്ളി ശ്രീകൃഷ്‌ണ ക്ഷേത്രം, സെന്റ്‌ സ്റ്റീഫന്‍സ്‌ ഫെറോനാ പള്ളി, ഇടക്കോലി പള്ളി, മോനിപ്പള്ളി എന്നിവ അതിപുരാതന ആരാധനാലയങ്ങളാണ്‌.

UZHAVOOR / വിനോദസഞ്ചാര കേന്ദ്രങ്ങള്‍

വിനോദസഞ്ചാര കേന്ദ്രങ്ങള്‍

ഈ പഞ്ചായത്തിലെ പുല്‍പ്പാറ, ആനക്കല്ലുമല, ചുരണാപ്പാറ, പയസ്‌ മൗണ്ട്‌, അരീക്കുഴി എന്നീ പ്രദേശങ്ങള്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.

Back to TOP