സാമൂഹ്യ രാഷ്‌ട്രീയ സാംസ്‌ക്കാരിക പ്രസ്ഥാനങ്ങള്‍
രണ്ട് എന്‍.എസ്.എസ്. കരയോഗങ്ങള്‍ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. നൂറുവര്‍ഷം മുമ്പ് മോനിപ്പള്ളിയില്‍ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ സ്ഥാപിച്ചു. 1905 ല്‍ ഉഴവൂരില്‍ സെന്റ് ജോവനാസ് സ്‌കൂളും 1913 ല്‍ ഉഴവൂരില്‍ ഒരു കന്യാസ്‌ത്രീ മഠവും സ്ഥാപിക്കപ്പെട്ടു. 1946 സര്‍ക്കാര്‍ ആശുപത്രിയും 1954 ല്‍ ഉഴവൂര്‍ വികസന ബ്ലോക്കും സ്ഥാപിതമായി. 1964 ലെ സെന്റ് സ്റ്റീഫന്‍സ് കോളേജിന്റെ രൂപീകരണം ഉഴവൂരിന്റെ സാംസ്‌കാരിക ചരിത്രം തിരുത്തിയെഴുതി.